Pages

Saturday, August 6, 2011

ഫേസ് ബുക്ക്

ഇസ്ലാമിലെ എന്റെ സഹോദരീ സഹോദരന്മാരെ. നമ്മുടെ ഇടയില്‍ മുസ്ലീങ്ങളുടെയും അമുസ്ലീങ്ങളുടെയും ഇടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് വ്യാപക മായ പ്രചാരം സിദ്ധിച്ച ഒരു സൈറ്റ് ആണ് ഫേസ് ബുക്ക്‌ . കോടികണക്കിന് ആളുകള്‍ ആണ് ഈ വെബ്‌ സൈറ്റ് ദിനം പ്രതി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഒരു വേള വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ഇത്രയതികം പ്രചാരം സിദ്ധിച്ച മറ്റൊരു സൈറ്റ് ഇല്ല എന്ന് തന്നെ പറയാം. ഒരു മനുഷ്യന്റെ ജന്മവാസന ആണ് തന്റെ ചുറ്റുമുള്ള വ്യക്തികളുടെ സ്വകാര്യങ്ങലോ അവരുടെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടതിണോ ഉള്ള ഒരു ഉള്‍പ്രേരണ. ഈമാന്‍ ഉള്ള ആളുകള്‍ ആ വികാരത്തെ നിയന്ത്രിച്ചു നിറുത്തുന്നതില്‍ വിജയിച്ചവര്‍ ആണ്. അല്ലാത്തവര്‍ അതിനു സാധ്യമായ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുക തന്നെ ചെയ്യും. ഈ വെബ്സൈറ്റ് അങ്ങിനെയുള്ള ഒരു കൂട്ടര്‍ക്ക് അനന്തമായ സാദ്യതകള്‍ തന്നെയാണ് ഒരുക്കി വച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് അവന്റെതായ പല സ്വകാര്യങ്ങളും ഉണ്ടാകും. ഉധഹരണമായി അയാള്‍ തന്റെ വിവാഹത്തിനു മുന്നേ അനിയന്ത്രിതമായി ജീവിതത്തെ തള്ളിനീക്കിയ ഒരു വ്യക്തി ആകും. തന്റെ വിദ്യാഭ്യാസ കാലത്ത് ദുനിയാവിന്റെ പളപളപ്പില്‍ മുങ്ങി പോയ ഒരു ജീവിതം. ഒരു വേള അതെല്ലാം ഉപേക്ഷിച്ചു തന്റെ വിവാഹ ശേഷം തന്റെ കുടുംബത്തോടെ നീതി പുലര്‍ത്തി ജീവിച്ചു പോകാന്‍ റബ്ബിനെ സാക്ഷി നിര്‍ത്തി തീരുമാനം എടുത്ത ഒരു വ്യക്തിയുമാകം. പക്ഷെ ഫേസ് ബുക്ക്‌ എന്നാ തുറന്ന പുസ്തകം തൌബ ചെയ്തു മടങ്ങിയ തന്റെ കറുത്ത ഭൂതകാലത്തെ വെറുതെ വിടാന്‍ സമ്മതിക്കില്ലാ . കൊല്ലരുതായമാകള്‍ക്ക് കൂട്ട് നിന്ന അയാളുടെ സുഹൃത്തുക്കള്‍, നാട്ടുകാര്‍ എല്ലാം അയാളെ തേടി എത്തുകയായി. അയാളുമായി പൂര്‍വകാല ചരിത്രങ്ങള്‍ അയവിറക്കാന്‍. അയാളുടെ നെറ്വോര്കില്‍ ഉള്ള അയാളുടെ ബന്ടുക്കള്‍, തന്റെ ഭാര്യയുടെ ബന്ടുക്കള്‍ , തന്റെ പുതിയ സുഹൃത്തുക്കള്‍ എല്ലാവര്ക്കും മുന്നില്‍ നിസങ്ങതനായി നില്‍ക്കേണ്ട ഒരു അവസ്ഥ. * *ഫേസ് ബുക്കില്‍ മെംബെര്‍ഷിപ്‌ എടുത്തതിനു ശേഷം മാത്രം വിവാഹ മോചനം നടന്ന ആയിരകണക്കിന് കേസുകള്‍ ആണ് സര്‍വെകളിലൂടെ പുറത്തു വരുന്നത്. പഴയ കാമുകന്മാരെയും കാമുകിമാരെയും കണ്ടെത്താനുള്ള ഒരു എളുപ്പ മാര്‍ഗം. ആദ്യമാദ്യം വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി പിന്നീട് ഇസ്ലാം നിരോധിച്ച മേഗലകളിലേക്ക് എത്തിപെടുന്ന എത്രയെത്ര കഥകള്‍. അവസാനം ഭാര്യയുടെയോ ഭര്താവിന്റെയോ മനസ്സില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ടിക്കൊണ്ട് ആ ജീവിതം താളം തെറ്റുകയായി.*
**
* വേറൊരു കൂട്ടര്‍ ,മുസ്ലിം പേരുള്ള വ്യക്തികള്‍ , സ്വന്തം ഭാര്യയുടെ ചിത്രങ്ങള്‍, റബ്ബിനെ യാതൊരു ഭയവും ഇല്ലാതെ പരസ്യമായി ഈ വെബ്സൈറ്റ്-ല ലോഡ് ചെയ്തിരിക്കുന്നതായി കാണാം. ഒന്നുകില്‍ അവര്‍ തന്നെ ചെയ്തത്, അല്ലെങ്കില്‍ അവരെ മൌനസമ്മതം കൊടുത്തു തന്റെ ഭാര്യമാര്‍ തന്നെ ചെയ്യുന്നത്. ഉടനെ തെടിയെതുകയായി കൂട്ടുകാരുടെ കമന്റ്സ്. " എടാ നിന്റെ ഭാര്യാ ഒരു സുന്ദരി തന്നെ" അല്ലെങ്കില്‍ "
നീ ഭാഗ്യവാനാണ് കേട്ടോ " അങ്ങിനെയുള്ള ഇസ്ലാമിന് നിരക്കാത്ത കമന്റുകള്‍. ഈ കൂടരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ തിരക്കുള്ള ഒരങ്ങാടിയില്‍ പോയി ഇത് പോലെ നിങ്ങളുടെ ഭാര്യമാരെ നിറുത്തുമോ എന്നാണു. എന്നാല്‍ അതിനേക്കാള്‍ ഭീകരമാണ് ഈ വെബ്സൈറ്റ് ലെ അവസ്ഥ. നിങ്ങള്‍ നിങ്ങള്ക്ക് മാത്രം അവകാശപെട്ട നിങ്ങളുടെ സഹധര്മിനിയുടെ സൌന്ദര്യം ലക്ഷകണക്കിന് ആളുകളുടെ മുന്നില്‍ പബ്ലിക്‌ ആക്കാന്‍ അനുവദിച്ചു എന്ന പടച്ച രബ്ബിനു ഇഷ്ടമില്ലാത്ത കാര്യം ആണ് ചെയ്തു വച്ചിരിക്കുന്നത് . ഇന്ന് തന്നെഅത്തരം ഫോട്ടോസ് എടുത്തുമാറ്റാന്‍ അവരെ പ്രേരിപിക്കുക. അള്ളാഹു അനുഗ്രഹികട്ടെ.
സൂറത് നൂറില്‍ അള്ളാഹു പറഞ്ഞു "(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
മനപ്പൂര്‍വം അന്യപുരുഷനെയോ സ്ത്രീയെയോ നോക്കുന്നത് വിരോധിക്കപെട്ട കാര്യം ആണ്.
അത് ഇബ്ലീസിന്റെ പ്രേരണ മൂലം ഉള്ള നോട്ടം ആണ് എന്ന് പ്രവാചക ഹദീസില്‍ നമുക്ക് കാണാം. പക്ഷെ ഫേസ് ബുക്കില്‍ ഈ ഒരു തിന്മക്കു ആവശ്യമായ ഒരു പരിതസ്ഥിതി ഇബ്ലീസ്‌ ഒരുക്കിവചിരിക്കുന്നു. ആര്‍ക്കും ആരുടേയും ഫോട്ടോസ് ഇഷ്ടം പോലെ കാണാം, ചിലര്‍ പ്രദര്സനതിന്റെ എല്ലാ സീമകളും ലങ്ഗിച്ചു കൊണ്ട് തന്റെ രഹസ്യ ജീവിതം പരസ്യമാക്കുന രീതിയില്‍ ഉള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത അവസ്ഥയും സുലഭം.
അള്ളാഹു പിസാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. *
* *
*എന്നാല്‍ ബുദ്ധിയുള്ള ഒരു കൂട്ടര്‍, തിന്മയുടെ യാതൊരു അവസ്ഥയും തങ്ങളെ സ്വാദീനിക്കില്ല എന്ന ഉത്തമ ബോധം ഉള്ള ഒരു കൂട്ടര്‍ ഈ വെബ്സൈറ്റ് ദീനി മേഘലയില്‍ ഉപയോഗപെടുതുന്നതും കാണാം. ഇസ്ലാമികമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും, ഇസ്ലാമിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും മറ്റുമായി ഉപയോഗ പെടുത്തുന്നത് കാണാം. ഇബ്ലീസ്‌ അവന്റെ വല വിരിച്ചു അവരെ സ്വദീനിക്കാന്‍ ശ്രമങ്ങള്‍ നടത്തും. സത്യവിശ്വാസികള്‍ വളരെ മുന്‍കരുതല്‍ എടുത്തു വേണം ഇങ്ങിനെയുള്ള സൈറ്റുകളില്‍ ദാവാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. *
**
*അല്ലാഹു നമ്മുടെ എല്ലാ നല്ല ഉദ്ധെശങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
Related Posts Plugin for WordPress, Blogger...