Pages

Saturday, May 14, 2011

ഇഡ്, ഈഗോ, സൂപ്പർ ഈഗോ

മനുഷ്യ മനസ്സിന്ന് ഇഡ് ഈഗോ സൂപ്പർ ഈഗോ എന്നിങ്ങനെ മൂന്ന് ഭാവങ്ങളുള്ളതായി ആധുനിക മനശ്ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായ സിഗ്മണ്ട് ഫ്രോയിഡ് സിദ്ധാന്തിക്കുന്നു
ഇഡ്
ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്ന സ്തിരഘടകമായിട്ടാണ് ഇത്  നിർവചിക്കപ്പെടുന്നത്. ഈ ഘടകം മനുഷ്യന്റെ ആഹ്ലാദ തത്ത്വത്താൽ  നിയന്ത്രിക്കപ്പെടുന്നു ("pleasure principle"). ഫ്രോയിഡ് ഈതത്വം  ആവിഷ്കരിച്ച ആദ്യ കാലങ്ങളിൽ ഇഡ് ന്റെ ചാലകശക്തി ലൈംഗിക ജന്മ വാസനകൾ  മാത്രമാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിന്നു  മനുഷ്യന്റെ മൃത്യു ബോധവും ഈ ഭാവത്തിന്ന് ഊർജ്ജ്വം നൽകുന്നതായി അദ്ദേഹം  കണ്ടെത്തി. ഇതു വഴി മനുഷ്യ മനസ്സെന്ന പ്രതിഭാസത്തെ കൂടുതൽ വിശദീകരിക്കാൻ  അദ്ദേഹത്തിന്നു സാധിച്ചു.
ഈഗോ
വ്യക്തിത്വത്തിന്റെ ഉപരിതലത്തെയാണ് ഈഗോ എന്നതുകൊണ്ട്  വിവക്ഷിക്കപ്പെടുന്നത്. നമുക്കനുഭവവേദ്യമാകുന്ന ലോകം. ഇഡ് മനുഷ്യനിൽ  ഉണർത്തുന്ന അഭിലാഷങ്ങൾ പലതും ഈഗോയാൽ നിയന്ത്രിക്കപ്പെടുന്നു. കാരണം  യാഥാർത്യത്തിലധിഷ്ടിതമാണ് ("reality principle,") ഈഗോ എന്നതുതന്നെ.  ജീവിതാനുഭവങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ഈഗോയാണ് ഒരാളുടെ പെരുമാറ്റ  രീതികൾക്കും വ്യുല്പത്തികൾക്കും അടിസ്ഥാനം. ഒരു യുവാവിൽനിന്നും നാം  പ്രതീക്ഷിക്കുന്ന കഴിവുകൾ ഒരു പത്തുവയസ്സുകാരനിൽനിന്നും നാം  പ്രതിക്ഷിക്കാത്തത് അതുകൊണ്ടാണ്

സൂപ്പർ ഈഗോ
ഈ ഭാവത്തിന്ന് രണ്ട് ഘടകങ്ങളുണ്ട് ഒരാളുടെ മനസ്സാക്ഷിയും ഈഗോ ഐഡിയലും.  മനസ്സാക്ഷി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നു. ഈഗോ ഐഡിയലാകട്ടെ  ഒരാളുടെ ആദർശാദിഷ്ടിതമായ ആതമവീക്ഷണമാകുന്നു. ഒരാളുടെ ഈഗോ ഐഡിയലും  യഥാർത്ഥപെരുമാറ്റവും തമ്മിലുള്ള താരതമ്യം നടക്കുന്നുണ്ട്. സൂപ്പർ ഈഗോ  വിന്റെ രണ്ടു ഭാഗങ്ങളും വളർന്നുവികസിക്കുന്നത് സാംമൂഹ്യ ഇടപെടലുകളി‌ലൂടെ  ലഭിക്കുന്ന ജീവിതാനുഭവങ്ങളി‌ലൂടെയാണ്. ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ഇഡ്  ന്റെ ജന്മവാസനകൾക്ക് കരുത്താർന്ന ഒരു സൂപ്പർ ഈഗോ കടിഞ്ഞാണിടുന്നു. ദുർബലമായ  സൂപ്പർ ഈഗോ വളരെ വേഗം ജന്മ വാസനകൾക്ക് അടിപ്പെടുകയും ചെയ്യുന്നു

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...