Pages

Thursday, May 19, 2011

PLEASE READ

msg31.gif ..



Saturday, May 14, 2011

എന്തിന് വെറുതെ സിസേറിയന്‍

കേരളത്തിലെ പ്രസവങ്ങളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് കുത്തനെ കൂടുകയാണ്. 80 ശതമാനമെന്ന് കണക്കുകള്‍. സിസേറിയനാണെങ്കില്‍ കാര്യംഎളുപ്പമായെന്ന പൊതുധാരണ ശരിയല്ലെന്ന് വിദഗ്ധര്‍. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഒരന്വേഷണം...

സാധാരണ പ്രസവം അല്ലെങ്കില്‍ ശാരീരികമായ മറ്റു സങ്കീര്‍ണ്ണതകള്‍,അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍നോര്‍മല്‍ പ്രസവത്തിന് പകരം സ്വീകരിക്കാവുന്ന മാര്‍ഗ്ഗം ആയാണ് സിസേറിയന്‍ ഓപ്പറേഷന്‍ വികസിച്ചത്. പക്ഷെ ഇന്ന് നമ്മുടെ നാട്ടില്‍'പ്രസവത്തിന് സിസേറിയന്‍ മതിഎന്നാണ് നിലപാട്. ആവശ്യമില്ലാതെ സിസേറിയന് വിധേയമാവുന്നത് സ്ത്രീകളുടെ ആരോഗ്യനിലയെ അത്യന്തം മോശമായി ബാധിക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളായി സ്ത്രീയുടെ പില്‍ക്കാല ജീവിതത്തിലും അത് ഇരുള്‍ വീഴ്ത്തുന്നു.
കേരളത്തില്‍ സിസേറിയന്‍ നിരക്ക് അപകടകരമായി (80 ശതമാനമായി) വര്‍ദ്ധിച്ചുവെന്ന് ഡോക്ടര്‍മാരുടെ സമൂഹം തന്നെ സമ്മതിക്കുന്നു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ശുഷ്‌കാന്തി സൂക്ഷിക്കുന്ന സംസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നു?വിഷയം അതീവ ഗൗരവം അര്‍ഹിക്കുന്നു. ആരോഗ്യ വൃത്തങ്ങളിലും സര്‍ക്കാര്‍ തലത്തിലും ഇതേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

പ്രസവവേദനയെ ഭയന്ന് 
http://images.mathrubhumi.com/images/2011/Jan/28/00202_254015.jpg
സിസേറിയന്‍ മതിയെന്ന് പലപ്പോഴും ഗര്‍ഭിണികള്‍ തന്നെയാണ് പറയുന്നത്. 'ഏയ്,എനിക്ക് വയ്യേ ഈ വേദനയൊന്നും സഹിക്കാന്‍...', തിരുവനന്തപുരം മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചെക്കപ്പിന് വന്നതാണ് മൂന്ന് മാസം ഗര്‍ഭിണിയായ റജുല. മുഖത്ത് ഇപ്പോഴേ ഉണ്ട് ടെന്‍ഷന്‍. മിക്ക സ ്ത്രീകളും പ്രസവവേദനയെ ഭയന്നാണ് സിസേറിയന്‍ മതിയെന്ന തീരുമാനം ആദ്യമേ എടുക്കുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നേയുള്ളൂ അടുത്തിടെ വിവാഹിതയായ സല്‍മ എന്ന പെണ്‍കുട്ടി. പക്ഷെ അവളുടെ ആലോചന നോക്കൂ, ' സിസേറിയനാവുമ്പോള്‍ പ്രസവം നടക്കുന്നതുപോലും അറിയില്ല. മയക്കിക്കിടത്തിയിരിക്കുമല്ലോ. നമ്മളൊന്നുമറിയേണ്ടല്ലോ.സിസേറിയന്‍ ഓപ്പറേഷനെക്കുറിച്ചുള്ള പൊതുവായ അറിവില്ലായ്മയാണ് ഇത്തരം തെറ്റുദ്ധാരണകള്‍ക്ക്ഇടയാക്കുന്നത്. സിസേറിയനാവുമ്പോള്‍ അപകടസാധ്യത കുറയും എന്നൊരു ധാരണയും വ്യാപകമാണ്്.
സിസേറിയനിലൂടെ പ്രസവിച്ച സ്ത്രീകളുടെ അഭിപ്രായങ്ങള്‍ നോക്കാം, 'നല്ല പാടായിരുന്നു.മുറിവ് ഉണങ്ങുന്നതുവരെ ഇരിക്കാനോ നടക്കാനോ സുഖമില്ലായിരുന്നു. കുഞ്ഞിന് നല്‍കാന്‍ പാല് തികഞ്ഞില്ല, 'സ്മിത എന്ന അമ്മ പറഞ്ഞു. അവരുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. അടുത്ത തവണ ഗര്‍ഭിണിയായാല്‍ സിസേറിയന്‍ തന്നെ സ്വീകരിക്കുമോ ? ' ഈശ്വരാ,അടുത്തത് സിസേറിയന്‍ ആവരുതേ എന്നേ എനിക്ക് പ്രാര്‍ത്ഥനയുള്ളൂ...',സ്മിതയ്ക്ക് സംശയമേയില്ല.
രണ്ട് സിസേറിയന്‍ കഴിഞ്ഞ് ഭാവിയില്‍ ഗര്‍ഭപാത്രത്തിന് ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ മൂത്രസഞ്ചിക്ക് ക്ഷതം വരുന്ന അവസ്ഥ കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിസേറിയന്റെ മുറിവില്‍ മൂത്രസഞ്ചി ഒട്ടുന്നതാണ് ഇതിനു കാരണം. സര്‍ജറിക്കിടയില്‍ അണ്ഡാശയങ്ങളില്‍ രക്തംകെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ഇത് കാലക്രമേണ അണ്ഡാശയങ്ങളിലെ സിസ്റ്റ് ആയി മാറാന്‍ ഇടയാക്കുന്നു.
സിസേറിയന്‍ ഒഴിവാക്കാനാവാത്ത മറ്റൊരു കൂട്ടര്‍, വൈകിപ്രസവിക്കുന്നവരാണ്. പ്രായം 35 കഴിഞ്ഞ സ്ത്രീകളില്‍ സിസേറിയന്‍ ആവശ്യമാവുന്നു. പഠനം കഴിഞ്ഞ്ജോലി നേടികുടുംബജീവിതം വൈകി തുടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് സിസേറിയന്റെ എണ്ണവും കൂട്ടുന്നുണ്ട്. വന്ധ്യതയ്ക്ക് ചികിത്സിച്ച് ഗര്‍ഭിണികളായവര്‍ക്കും സിസേറിയന്‍ വേണ്ടിവരുന്നു.
സിസേറിയന് ഇടയില്‍ പലപ്പോഴും ഗര്‍ഭിണിക്ക് രക്തമാവശ്യമായി വരുന്നു. ബ്ലഡ് ബാങ്കില്‍ നിന്നോ പുറത്തുനിന്നുള്ള രക്തദാതാക്കളില്‍നിന്നോ രക്തം സ്വീകരിക്കുന്നത് അത്ര ആരോഗ്യകരമല്ല. പലതരം അണുബാധകള്‍ക്ക് ഇത് അവസരമൊരുക്കുന്നു എന്നതാണ് കാരണം.

നാളെ നോക്കി പ്രസവം

ജാതകത്തില്‍ വിശ്വാസമുള്ളവര്‍ നല്ല നാള് നോക്കി അന്ന് സിസേറിയന്‍ ചെയ്യണം എന്ന് ആവശ്യപ്പെടുന്നതും വിരളമല്ല. എന്റെ മോന്‍ പൂരം നാളിലാ പിറന്നത്. നമുക്ക് വേണ്ട നാളില്‍ ഡോക്ടര്‍ സിസേറിയന്‍ ചെയ്തുതന്നു.അച്ഛന്‍ ആദ്യമേ നല്ല നക്ഷത്രം നോക്കിവെച്ചിരുന്നു, 'ഒരു സ്ത്രീ ചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു. ഇത്തരം ചെറിയ സൗകര്യങ്ങളുടെ പേരില്‍,പ്രസവം പോലെ ഏറ്റവും നൈസര്‍ഗ്ഗികമായ ഒരു കാര്യത്തില്‍ നീക്ക്‌പോക്കുകള്‍ ചെയ്യുന്നത് എത്ര അനാരോഗ്യകരമാണെന്ന് ഇവരാരുംഓര്‍ക്കുന്നില്ല.
ജോലിയുടെ സൗകര്യത്തിനും ഭര്‍ത്താവ്് സ്ഥലത്തെത്താനുമൊക്കെ വേണ്ടി സമയം നിശ്ചയിച്ച് സിസേറിയന്‍ മതി എന്ന് ഗര്‍ഭിണിയോ ബന്ധുക്കളോ ഡോക്ടറോട് ആവശ്യപ്പെടുന്നു.പ്രസവത്തിന്റെ പ്രതീക്ഷിക്കുന്ന തീയ്യതിക്ക് ശേഷം ഒരു ആഴ്ച എങ്കിലും ലേബറിന്നായി കാത്തുനില്‍ക്കാം എന്നാണ് മെഡിക്കല്‍ മാര്‍ഗ്ഗനിര്‍്േദ്ദശം. പക്ഷെ ഇന്ന് ഗര്‍ഭിണിയ്‌ക്കോ ബന്ധുക്കള്‍ക്കോ ഡോക്ടര്‍ക്കോ കാത്ത് നില്‍ക്കാന്‍ സമയമില്ല എന്നതാണ് സ്ഥിതി. സാങ്കേതികത മുന്നിലിരിക്കെ വെറുതെ സമയം കളയണോ എന്ന്ഡോക്ടര്‍മാര്‍ ചിന്തിക്കുന്നു.

തീരുമാനം ഡോക്ടറുടേത്

മതിയായ കഌനിക്കല്‍ കാരണങ്ങളില്ലാതെ സിസേറിയന്‍ തീരുമാനിക്കുമ്പോള്‍,ആ തീരുമാനത്തിന് ശാസ്ത്രീയമായ അടിത്തറ നഷ്ടപ്പെടുന്നു. ഡോക്ടറുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും കണ്ടേക്കാം.വൈകീട്ട്കുടുംബത്തോടൊപ്പം സിനിമക്ക് പോവുന്നതിന്നായി ഇന്ന് രണ്ട് മണിക്ക് സിസേറിയന്‍ 'എന്ന് തീരുമാനിക്കുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടും. പ്രസവത്തിന്നിടെ സ്വാഭാവികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ഡോക്ടറെ കോടതി കയറ്റുന്ന സംഭവങ്ങള്‍ സാധാരണമാണ് . ഇതും സിസേറിയന്‍ തെരഞ്ഞെടുക്കാന്‍ ഡോക്ടറെപ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.
കേരളത്തിലെ ഉയരുന്ന സിസേറിയന്‍ നിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെകുറിച്ച് 2003-ല്‍, ംവീ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ കെഹേമചന്ദ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.ശാസ്ത്രീയമായ കാരണങ്ങളേക്കാള്‍ (medically valid reasons) ബാഹ്യമായ ചില കാരണങ്ങളാണ് (nonclinical factors) സിസേറിയന്‍ നിരക്ക് കൂട്ടുന്നതത്രെ. പ്രസ്തുത പഠനം ചില കൗതുകകരമായ വസ്തുതകളും വെളിപ്പെടുത്തിയിരുന്നു.40 ശതമാനം നോര്‍മല്‍ പ്രസവങ്ങളും വൈകീട്ട് അഞ്ച് തൊട്ട് പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്തിന്നിടയ്ക്കാണ് നടക്കുന്നതത്രെ. ഇതേ സമയത്ത് നടക്കുന്ന സിസേറിയന്‍ പക്ഷെ 20 ശതമാനം മാത്രമാണ്. 80 ശതമാനം സിസേറിയനും നടക്കുന്നത് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പാണ്. വീക്കെന്‍ഡിന് തൊട്ട് മുന്‍പ് സിസേറിയന്‍ നിരക്ക് കുത്തനെ കൂടുന്നതായും പഠനം പറയുന്നു.

എന്തിനറിയണം

ഓപ്പറേഷന്‍ ചെയ്യാനുള്ള സമ്മതിപത്രം എഴുതി വാങ്ങുന്നതിന് മുന്‍പായി സര്‍ജറിയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ച് ഗര്‍ഭിണിയെബോധവതിയാക്കേണ്ടതുണ്ട് . പക്ഷെ അപൂര്‍വ്വം ഡോക്ടര്‍മാര്‍ മാത്രമേ കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കാറുള്ളൂ. നോര്‍മല്‍ പ്രസവത്തേക്കാള്‍ ലളിതവും സുരക്ഷിതവും ആണ് സിസേറിയനെന്നുവരെ പറയുന്ന ഡോക്ടര്‍മാര്‍ ഉണ്ടത്രെ. ഡോക്ടര്‍ സിസേറിയന്‍ വേണം എന്ന് പറയുമ്പോള്‍, 'കാത്തിരുന്നാല്‍ പ്രശ്‌നമുണ്ടോഎന്നൊന്നും ആരും തിരിച്ച് ചോദിക്കുന്നുമില്ല.

'
അതൊക്കെ എന്തിനറിയണം എന്ന് സ്ത്രീകളും ചിന്തിക്കുന്നു.ഡോക്ടര്‍ പറയുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. ടെന്‍ഷന്‍ പിടിച്ച ആ സമയത്ത് എന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാനും തോന്നില്ല, 'ഒരു സ്ത്രീ പറഞ്ഞു. 25കാരി സൈനയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു.പ്രസവം വരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് സിസേറിയനാണെന്ന് ഡോക്ടര്‍ പറഞ്ഞത്. ഡലിവറിയുടെ അന്ന് ഞാന്‍ ബാക്കിയുണ്ടാവുമോ എന്ന് വരെ എല്ലാവരും ഭയന്നു. ഭയങ്കര ബഌഡിങ്ങ്. വളരെയധികം രക്തം കയറ്റേണ്ടി വന്നു,'സൈന പറയുന്നു. എന്തുകൊണ്ട് പ്രസവത്തിന്നിടെ കുഴപ്പമുണ്ടായി എന്ന് സൈനയ്ക്ക് ഇപ്പോഴും അറിയില്ല.വിദ്യാസമ്പന്നരായിട്ടും സൈനയോ ഭര്‍ത്താവോ അതേക്കുറിച്ച് അറിയാന്‍മെനക്കെട്ടുമില്ല...

ലാഭക്കൊതിയുടെ കണ്ണ്

ഭാര്യയുടെ പ്രസവം അടുക്കുമ്പോള്‍ സാമ്പത്തികച്ചെലവോര്‍ത്ത്ടെന്‍ഷനടിക്കുന്നവര്‍ ധാരാളം. കൂടിവരുന്ന പ്രസവച്ചെലവ് കുടുംബങ്ങളുടെ നട്ടെല്ല് ഒടിക്കുന്നതാണ്. 2005ല്‍ അച്യുത മേനോന്‍ സെന്‍ന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് (മാരവ)ൈകേരളത്തിലെ അഞ്ച് ജില്ലകളിലായി നടത്തിയ പഠനത്തില്‍ ഉയരുന്ന പ്രസവസംബന്ധിയായ ചെലവുകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ നോര്‍മല്‍,സിസേറിയന്‍ ഓപ്പറേഷനുകള്‍ സൗജന്യമാണ്. മരുന്നിന്റെ ഇനത്തില്‍ 1000 രൂപയോളം ചെലവ് വന്നേക്കാമെന്ന് മാത്രം. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നോര്‍മല്‍ പ്രസവത്തിന്റെ ചെലവ് 5000ത്തിനും 50000ത്തിനും ഇടയ്ക്കാണ്. സിസേറിയനാവുമ്പോള്‍ പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ വരുന്നു.
സ്‌പെഷ്യാലിറ്റിസൂപ്പര്‍ സ്‌പെഷാലിറ്റികോര്‍പ്പറേറ്റ് എന്നിങ്ങനെആശുപത്രികളുടെ സ്റ്റാറ്റസ് കൂടുന്നതിനനുസരിച്ച് ചെലവ് വ്യത്യാസപ്പെടുന്നു.മെഡിക്കല്‍ രംഗത്തെ ആശുപത്രികള്‍ അടക്കമുള്ള വന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ലാഭകരമായ സാമ്പത്തിക ശ്രോതസ്സായി പ്രസവത്തെ കാണുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഈ ലാഭേച്ഛ തന്നെയാണ് സിസേറിയന്‍ നിരക്ക് കുതിച്ചുയരുന്നതിന്റെ പിന്നിലെ പ്രധാന കാരണമായി എടുത്തുപറയപ്പെടുന്നത്. ഡോക്ടറെ വിളിച്ച് വരുത്തി, 'അവര്‍ 25സിസേറിയന്‍ ചെയ്തു. നിങ്ങള്‍ ഒന്‍പതേ ചെയ്തുള്ളൂ എന്ന് അപമാനിക്കുന്ന മാനേജ്‌മെന്റും മാറുന്ന കാലത്തിന്റെ കാഴ്ചകളില്‍ പെടുന്നു.
സര്‍ക്കാര്‍ ആശുപത്രിയിലും സിസേറിയന്‍ നിരക്ക് കൂടുകയാണ്.ഓപ്പറേഷന്‍ നിശ്ചയിച്ചാല്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് വീട്ടില്‍ പോയി 'കൈമടക്ക് 'നല്‍കുന്നതും കാലങ്ങളായി നമ്മുടെ ശീലമാണല്ലോ.

നിയമസംരക്ഷണം

സിസേറിയന്‍ അനാവശ്യമായി ചെയ്തതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീക്ക് കോടതി മുഖാന്തരം നിയമസംരക്ഷണം തേടാം. ''ഇത്തരം കേസുകളില്‍ മതിയായ തെളിവുകള്‍ കിട്ടാന്‍ എളുപ്പമല്ല. ഈ മേഖലയെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. എമര്‍ജന്‍സി ലൈഫ് സേവിങ്ങ് ഡിസിഷന്‍ എന്ന നിലയിലാണ് ഇത്തരം കേസുകളില്‍ ഡോക്ടര്‍ക്ക് അനുകൂലമായി വിധി വരുന്നത്'', കണ്ണൂരിലെ അഡ്വ. ജഗദാഭായ് പറയുന്നു.

''
ഓപ്പറേഷന് മുന്‍പ് സമ്മതിപത്രം ഒപ്പിട്ട് വാങ്ങുമ്പോള്‍ഗര്‍ഭിണിഉറ്റ ബന്ധുക്കള്‍ എന്നിവരെ ഓപ്പറേഷന്റെ വിശദവിവരങ്ങള്‍ അറിയിച്ചിരിക്കണം എന്നുണ്ട്. അങ്ങനെ അറിയാനുള്ള അവകാശം നിയമപ്രകാരം ലഭ്യമാണ്. ഈ അവസരം ഫലപ്രദമായിവിനിയോഗിക്കണമെന്നുമാത്രം.''

പ്രസവവേദന നിയന്ത്രിക്കാം

പ്രസവം അടുക്കുമ്പോള്‍ 10-12 മണിക്കൂര്‍ വേദന സഹിക്കുന്നതിന് സ്ത്രീകള്‍ തയ്യാറല്ല. താരതമ്യേന ചെലവ് കുറഞ്ഞ എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ വഴി വേദന നന്നായി കുറയ്ക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇത് വളരെശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണെന്ന് മാത്രം. ഗര്‍ഭിണിയ്ക്ക് സാന്ത്വനംനല്‍കാന്‍ അടുത്ത ബന്ധുക്കളെയാരെയെങ്കിലും പ്രസവസമയത്ത് കൂടെ നിര്‍ത്തുന്നതും ഇപ്പോള്‍ വ്യാപകമാണ്. കൂടാതെ ഗര്‍ഭകാലത്ത് 'ബ്രീത്തിങ്ങ്'പോലുള്ള വ്യായാമങ്ങള്‍ ശീലിക്കുന്നതും വേദന ലഘൂകരിക്കാന്‍ സഹായിക്കും. ഗര്‍ഭിണികള്‍ തറയില്‍ ചമ്രം പടിഞ്ഞ് ഇരിക്കുന്നത് യോനിഭാഗത്തെ പേശികളെ ദൃഢമാക്കാന്‍ സഹായിക്കും.
സിസേറിയന്‍ നിരക്ക് 15 ശതമാനത്തില്‍ അധികമാവുന്നത് ഒരു നാടിനെ സംബന്ധിച്ചും നീതീകരിക്കാവുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഈ കണക്ക്30 ശതമാനം വരെ ഉയര്‍ന്നാലും സാരമാക്കേണ്ടതില്ല. പക്ഷെ കേരളത്തില്‍ ഇപ്പോഴത്തെ സിസേറിയന്‍ നിരക്ക് 80 സതമാനം വരെ ഉയര്‍ന്നിരിക്കുന്നു. ഇത് അസാധാരണമാണ്.
ആദ്യപ്രസവത്തിന് സിസേറിയന്‍ വേണ്ടിവന്നവര്‍ക്ക് രണ്ടാമതും സിസേറിയന്‍ ആവശ്യമാവുമ്പോള്‍ അതില്‍ കുറേ അപകടങ്ങളുണ്ട്. ആദ്യ സിസേറിയന്റെ ആന്തരികമായ മുറിവി (ഗര്‍ഭപാത്രത്തിനുള്ളിലെ) ലേക്ക് മറുപിള്ള (പ്ലാസന്റ) ഒട്ടാനിടയുണ്ട്. ശിശുവിനെ മാറ്റിയശേഷം മറുപിള്ള നീക്കാന്‍ ഇതുമൂലം പ്രയാസം നേരിടുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ രക്തപ്രവാഹത്തിന്റെ തോത് മിനിട്ടില്‍ 500 മില്ലി എന്ന കണക്കിലാണ്. അതിനാല്‍ ഓപ്പറേഷന്റെ സമയത്ത് രക്തസ്രാവം വല്ലാതെ കൂടുന്നു. ഇതു തടയാന്‍ കഴിയാത്തത് പലപ്പോഴും മരണകാരണമാവുന്നു. മറുപിള്ള മുറിവിലേക്ക് വളര്‍ന്നുകയറി ഗര്‍ഭസ്ഥശിശുവിന് ആവശ്യത്തിന് പോഷകം കിട്ടാതെ വരുന്നതാണ് മറ്റൊരു അപകടാവസ്ഥ.
സിസേറിയന്‍ കഴിഞ്ഞ് അഞ്ച് മണിക്കൂറിന് ശേഷം മാത്രമേ കുഞ്ഞിന് മുലയൂട്ടാന്‍ പറ്റൂ. ചിലപ്പോള്‍ ഇത് മുലപ്പാല്‍ വറ്റിപ്പോവാന്‍ഇടയാക്കാറുണ്ട്.

ഉത്തരവാദിത്തം എല്ലാവരുടേതും

ഗര്‍ഭകാലത്ത് സ്ത്രീയ്ക്ക് പ്രസവത്തെക്കുറിച്ചുള്ള അറിവ് കിട്ടുന്നുണ്ടോ?എന്താണ് അതിന് തടസ്സംഭയങ്കര ലാഭം ഉണ്ടാക്കുന്ന മേഖലയാണിത്. ഇവിടെ നടക്കുന്ന സിസേറിയന്റെ എണ്ണവും ഈടാക്കുന്ന തുകയും എല്ലാം ഓഡിറ്റ് ചെയ്യപ്പെടണം.ഇപ്പോള്‍ ഒരു ആശുപത്രിയിലും കഌനിക്കല്‍ ഓഡിറ്റിങ്ങ് നടക്കുന്നില്ല. എന്ത് കാരണത്താലാണ് സിസേറിയന്‍ ചെയ്യുന്നത് എന്ന് വിശദവിവരങ്ങളോടെ പൊതുജനത്തിന് ലഭ്യമാക്കണം.
സ്ത്രീകളും ഇതേക്കുറിച്ച് നന്നായി ആലോചിക്കാന്‍ തയ്യാറാവണം. 'എനിക്ക് ചിന്തിക്കാന്‍ വയ്യഎന്ന നിലപാട് മാറ്റിവെക്കണം.പ്രസവത്തില്‍ മരണംസംഭവിച്ചാല്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്യുന്നത് ഒഴിവാക്കുകയും വേണം. ആളുകളുടെ ഭാഗത്തും ഉത്തരവാദിത്തമുണ്ട്. സിസേറിയന്‍ വര്‍ദ്ധിക്കാന്‍ കാരണം ലാഭചിന്ത മാത്രമല്ല. ഡോക്ടര്‍, ഗര്‍ഭിണി എന്നിവരുടെ സൗകര്യങ്ങള്‍ നോക്കുന്നതുകൊണ്ടുകൂടിയാണ്.

സിസേറിയന്‍ ശ്രദ്ധയോടെ

ഉയരുന്ന സിസേറിയന്‍ നിരക്കിന് പിന്നില്‍ യാതൊരു മെഡിക്കല്‍മൂല്യങ്ങളും ഇല്ലെന്ന് വിമര്‍ശനം ഉയരുന്നു. സിസേറിയനില്‍ ഗര്‍ഭിണിയുടെ റിസ്‌ക് നോര്‍മല്‍ ഡെലിവറിയേക്കാള്‍ ഏറെയാണ്. ജീവാപായമോ രക്തസ്രാവംഅണുബാധരക്തം കട്ട പിടിച്ച് ശ്വാസകോശത്തില്‍ കയറുക തുടങ്ങിയ അപകടാവസ്ഥകള്‍ അപൂര്‍വ്വമല്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ അമ്മയ്ക്ക് ആറ് ആഴ്ച വേണ്ടിവരും. സാധാരണ പ്രസവങ്ങളില്‍ ഇത് രണ്ട് ആഴ്ച മാത്രമാണ്. ആശുപത്രി വിട്ടശേഷംവീണ്ടും അഡ്മിറ്റാവാനുള്ള സാധ്യത സിസേറിയനില്‍ ഇരട്ടിയാണ്.

അപകടങ്ങള്‍ തുറന്നുപറയണം

സിസേറിയന്റെ അപകടങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കണം.സാധാരണ പ്രസവത്തേക്കാള്‍ 2.5 ഇരട്ടിയാണ് സിസേറിയനിലെ അപകട നിരക്ക്. ആരും ഇതേക്കുറിച്ച് കാര്യഗൗരവത്തോടെ ചിന്തിക്കുന്നില്ല. പ്രകൃതിയിലെ സൗമ്യമായ അനുഭവമാണ് പ്രസവം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഗര്‍ഭധാരണം ഒരു രോഗം ആയാണ് കണക്കാക്കുന്നത്.
ഈ മേഖലയില്‍ സാമ്പത്തികനേട്ടം തന്നെയാണ് പ്രധാന വില്ലന്‍.എല്ലാ ആസ്പത്രികളും സിസേറിയന്‍ സംബന്ധിച്ച വിവരങ്ങളുംപ്രസവത്തിന്നിടയിലെ രണങ്ങളുടെ കണക്കും സുതാര്യമാക്കണം. ഇതേക്കുറിച്ച് സര്‍ക്കാര്‍ തലത്തിലും ആസ്പത്രിയുടേതായും ഓഡിറ്റിങ്ങ് നടക്കണം. സിസേറിയന്‍ കൂടുന്നത് തടയാന്‍ ഇതൊക്കെയും ആവശ്യമാണ്. കുത്തിവെപ്പിലൂടെ പ്രസവവേദന ഉണ്ടാക്കുന്ന രീതി (induced labour)അനാവശ്യമായി സ്വീകരിക്കുന്നത് ഒഴിവാക്കണം.ആദ്യ പ്രസവം സിസേറിയന്‍ ആയവരെ രണ്ടാമത്തേത് നോര്‍മല്‍ ആക്കാന്‍ പ്രേരിപ്പിക്കണം.

SALEEM GURUKULAM

ഇഡ്, ഈഗോ, സൂപ്പർ ഈഗോ

മനുഷ്യ മനസ്സിന്ന് ഇഡ് ഈഗോ സൂപ്പർ ഈഗോ എന്നിങ്ങനെ മൂന്ന് ഭാവങ്ങളുള്ളതായി ആധുനിക മനശ്ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായ സിഗ്മണ്ട് ഫ്രോയിഡ് സിദ്ധാന്തിക്കുന്നു
ഇഡ്
ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്ന സ്തിരഘടകമായിട്ടാണ് ഇത്  നിർവചിക്കപ്പെടുന്നത്. ഈ ഘടകം മനുഷ്യന്റെ ആഹ്ലാദ തത്ത്വത്താൽ  നിയന്ത്രിക്കപ്പെടുന്നു ("pleasure principle"). ഫ്രോയിഡ് ഈതത്വം  ആവിഷ്കരിച്ച ആദ്യ കാലങ്ങളിൽ ഇഡ് ന്റെ ചാലകശക്തി ലൈംഗിക ജന്മ വാസനകൾ  മാത്രമാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിന്നു  മനുഷ്യന്റെ മൃത്യു ബോധവും ഈ ഭാവത്തിന്ന് ഊർജ്ജ്വം നൽകുന്നതായി അദ്ദേഹം  കണ്ടെത്തി. ഇതു വഴി മനുഷ്യ മനസ്സെന്ന പ്രതിഭാസത്തെ കൂടുതൽ വിശദീകരിക്കാൻ  അദ്ദേഹത്തിന്നു സാധിച്ചു.
ഈഗോ
വ്യക്തിത്വത്തിന്റെ ഉപരിതലത്തെയാണ് ഈഗോ എന്നതുകൊണ്ട്  വിവക്ഷിക്കപ്പെടുന്നത്. നമുക്കനുഭവവേദ്യമാകുന്ന ലോകം. ഇഡ് മനുഷ്യനിൽ  ഉണർത്തുന്ന അഭിലാഷങ്ങൾ പലതും ഈഗോയാൽ നിയന്ത്രിക്കപ്പെടുന്നു. കാരണം  യാഥാർത്യത്തിലധിഷ്ടിതമാണ് ("reality principle,") ഈഗോ എന്നതുതന്നെ.  ജീവിതാനുഭവങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ഈഗോയാണ് ഒരാളുടെ പെരുമാറ്റ  രീതികൾക്കും വ്യുല്പത്തികൾക്കും അടിസ്ഥാനം. ഒരു യുവാവിൽനിന്നും നാം  പ്രതീക്ഷിക്കുന്ന കഴിവുകൾ ഒരു പത്തുവയസ്സുകാരനിൽനിന്നും നാം  പ്രതിക്ഷിക്കാത്തത് അതുകൊണ്ടാണ്

സൂപ്പർ ഈഗോ
ഈ ഭാവത്തിന്ന് രണ്ട് ഘടകങ്ങളുണ്ട് ഒരാളുടെ മനസ്സാക്ഷിയും ഈഗോ ഐഡിയലും.  മനസ്സാക്ഷി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നു. ഈഗോ ഐഡിയലാകട്ടെ  ഒരാളുടെ ആദർശാദിഷ്ടിതമായ ആതമവീക്ഷണമാകുന്നു. ഒരാളുടെ ഈഗോ ഐഡിയലും  യഥാർത്ഥപെരുമാറ്റവും തമ്മിലുള്ള താരതമ്യം നടക്കുന്നുണ്ട്. സൂപ്പർ ഈഗോ  വിന്റെ രണ്ടു ഭാഗങ്ങളും വളർന്നുവികസിക്കുന്നത് സാംമൂഹ്യ ഇടപെടലുകളി‌ലൂടെ  ലഭിക്കുന്ന ജീവിതാനുഭവങ്ങളി‌ലൂടെയാണ്. ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ഇഡ്  ന്റെ ജന്മവാസനകൾക്ക് കരുത്താർന്ന ഒരു സൂപ്പർ ഈഗോ കടിഞ്ഞാണിടുന്നു. ദുർബലമായ  സൂപ്പർ ഈഗോ വളരെ വേഗം ജന്മ വാസനകൾക്ക് അടിപ്പെടുകയും ചെയ്യുന്നു
Related Posts Plugin for WordPress, Blogger...